വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി ഫ്ളാറ്റിന് താഴെ വീണ നിലയിൽ; ചികിത്സയിലിരിക്കെ ദാരുണാന്ത്യം

Published : Mar 23, 2023, 08:09 AM ISTUpdated : Mar 23, 2023, 11:22 AM IST
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി ഫ്ളാറ്റിന് താഴെ വീണ നിലയിൽ; ചികിത്സയിലിരിക്കെ ദാരുണാന്ത്യം

Synopsis

പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും  മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

തിരുവനന്തപുരം: താമസിക്കുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു.   ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ് ഖാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്ലാറ്റിന് താഴെ വീണ നലയില്‍ കമ്ടെത്തിയത്.

പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും  മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസാര ശേഷിയില്ലാത്ത നവാസ് ഖാനും ഭാര്യയും രണ്ട് പെൺമക്കളും മതിപ്പുറത്തെ ഫ്ളാറ്റിൽ മൂന്നാം നിലയിലാണ് താമസം. 

ഈ ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിലായിരുന്നു നവാസിനെ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹം  ഖബറടക്കി.വിഴിഞ്ഞം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ- റെഹാനത്ത് ബീവി, മക്കൾ - സനൂജ, ഹാജറ.

Read More : നഴ്സിംഗ് റൂമില്‍ അതിക്രമിച്ച് കയറി രോഗി; തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി, സംഭവം കായംകുളത്ത്

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ