ഉച്ചയ്ക്ക് ജോലിക്ക് ശേഷം മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി,മത്സ്യത്തൊഴിലാളി തോട്ടിൽ മരിച്ച നിലയിൽ

Published : May 18, 2025, 02:06 AM IST
ഉച്ചയ്ക്ക് ജോലിക്ക് ശേഷം മടങ്ങിയെത്തി തോട്ടിൽ കുളിക്കാൻ പോയി,മത്സ്യത്തൊഴിലാളി  തോട്ടിൽ മരിച്ച നിലയിൽ

Synopsis

മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തി കുളിക്കാൻ പോയ യുവാവിനെയാണ് തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം:വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളിയെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെയെത്തി കുളിക്കാൻ പോയ യുവാവിനെയാണ് തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം സ്വദേശി സെൽവിയുടെയും സെല്ലാറിയുടെയും മകൻ ജോർജ് മോനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മത്സ്യബന്ധനം കഴിഞ്ഞ് ഉച്ചയ്ക്ക് 1.30 ഓടെ വീട്ടിലെത്തിയ ശേഷം സമീത്തെ തോട്ടിൽ കുളിക്കാൻ പോയതായിരുന്നു ജോർജ്. വൈകിട്ട് നാല് മണിയോടെ തോട്ടിൽ മരിച്ച നിലയിൽ കിടക്കുന്നതായി വിവരം ലഭിച്ചുവെന്ന് ബന്ധുക്കൾ വിശദമാക്കുന്നത്. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫ്രാൻസിസ് സേവ്യർ, അനീഷ്, അനീഷ,കുമാർ എന്നിവർ സഹോദരങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു