പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പരിസ്ഥിതി പ്രവർത്തകനുമായ വി.ഡി. മജീന്ദ്രൻ അന്തരിച്ചു

Published : Oct 05, 2025, 04:56 AM IST
Majeendran

Synopsis

എറണാകുളത്തെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനുമായ വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു. കീഴാള രാഷ്ട്രീയത്തിൻ്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം,  . അദ്ദേഹത്തിൻ്റെ വിയോഗം കൊച്ചിയിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണ്.

എറണാകുളം: എറണാകുളം ജില്ലയിലെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു. വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കീഴാള രാഷ്ട്രീയത്തിൻ്റെ കൊച്ചിയിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.

ചെറിയ പ്രായത്തിൽ തന്നെ പൊതുപ്രവർത്തനവും സാമൂഹ്യ സേവനവും ആരംഭിച്ച മജീന്ദ്രൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എൻ. വേണുഗോപാലൻ്റെ പേഴ്സണൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് കീഴാള രാഷ്ട്രീയത്തിൻ്റെ വിവിധ തലങ്ങളിൽ സജീവമായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും കുറച്ചുനാൾ പ്രവർത്തിച്ചു. പരിസ്ഥിതി പ്രവർത്തകയായ മേധാപട്കറിൻ്റെ കേരളത്തിലെ പ്രധാന സംഘാടകനായിരുന്നു. സി.കെ. ജാനു എൻ.ഡി.എ. മുന്നണിയിൽ ചേരുന്നത് വരെ അവരുമായി അടുത്ത ബന്ധം പുലർത്തുകയും ആദിവാസി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.

മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും വിഷയങ്ങളിൽ മജീന്ദ്രൻ ശക്തമായ നിലപാടെടുത്തു. മേഖലയിലെ ബ്ലൂ ഇക്കോണമിക്ക് എതിരായ പ്രക്ഷോഭങ്ങളിലും ആഴക്കടൽ കപ്പലുകൾക്ക് അനുമതി നൽകിയ നയത്തിനെതിരെയും മീന കുമാരി റിപ്പോർട്ടിന് എതിരെയുള്ള സമരങ്ങളിലും ജില്ലയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. പെരിയാർ മലിനീകരണത്തിനെതിരെയും ഫാക്ടറികൾ വിഷം തുപ്പുന്ന നയങ്ങൾക്കെതിരായും തുടർച്ചയായ സമരങ്ങളിൽ അദ്ദേഹം സഹകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നിശിതമായ വിയോജിപ്പുകൾ ഉണ്ടായിരുന്നപ്പോഴും എല്ലാ പ്രവർത്തകരുമായി അദ്ദേഹം സൗഹൃദബന്ധം സൂക്ഷിച്ചു. കൊച്ചിയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച നല്ലൊരു സംഘാടകനെയാണ് വി.ഡി. മജീന്ദ്രൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തെന്ന വാർത്ത; വിശദീകരണവുമായി ദലീമ എംഎൽഎ
കിണറുകളിലെ ഇന്ധന സാന്നിധ്യം: ടാങ്കുകളുടെ സമ്മർദ്ദ പരിശോധന നടപടികൾ തുടങ്ങി, ആകെയുള്ളത് 20000 ലിറ്റർ സംഭരണ ശേഷിയുള്ള 3 ടാങ്കുകൾ