മീൻപിടിച്ച ശേഷം മടങ്ങിവന്ന മത്സ്യത്തൊഴിലാളിയെ കാണാതായി, വ്യാപക തെരച്ചിൽ

Published : Sep 16, 2026, 11:16 PM IST
Thiruvananthapuram Fisherman Missing

Synopsis

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. അടിമലത്തുറ സ്വദേശി ബൈജുവിനെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ ആണ് സംഭവം. ബൈജുവിന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു.

തിരുവനന്തപുരം: മത്സ്യബന്ധനത്തിനു പോയ തൊഴിലാളിയെ അറബിക്കടലിൽ കാണാതായി. അടിമലത്തുറ ഫാത്തിമ ചര്‍ച്ചിന് സമീപംബൈജു ഭവനില്‍ ബൈജു (44) വിനെയാണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവേ ഇന്ന് രാവിലെ പള്ളത്ത് വെച്ചാണ് കാണാതായത്.

ഹാർ‌ബറിലേക്ക് അടുക്കുന്നതിന് മുന്നോടിയായി ബോട്ടിന്‍റെ ഭാരം കുറയ്ക്കാൻ ബൈജു ഉൾപ്പടെ ആറുപേർ കടലിലേക്ക് ചാടിയിരുന്നു. എന്നാൽ അഞ്ചുപേരും കരയിലേക്ക് നീന്തിക്കയറിയെങ്കിലും ബൈജുവിനെ കാണാതായി. കരയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പായി കണ്ടതാണെന്ന് ഒപ്പമുണ്ടായിരുന്നവർ മൊഴി നൽകിയെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.

ബൈജുവിന് വേണ്ടിയുള്ള തെരച്ചില്‍ കോസ്റ്റല്‍ പൊലീസിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും ആഭിമുഖ്യത്തില്‍ വ്യാപകമായി നടത്തുകയാണെന്നും അടിയൊഴുക്കുള്ളത് തിരിച്ചടിയാണെന്നും പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിസിടിവി കാണാതിരിക്കാൻ പായകൊണ്ട് മുഖം മറച്ച് ക്ഷേത്രത്തിൽ മോഷണം, കാര്യമുണ്ടായില്ല, പുറത്തെ ക്യാമറ ദൃശ്യങ്ങളിൽ മുഖം വ്യക്തം, പ്രതി പിടിയിൽ
കാലുകൾ തളർന്നിട്ടും മനസ്സ് തളർന്നില്ല, കായലിന്റെ കാവലാളായി രാജപ്പന്റെ ഒറ്റയാൾ പോരാട്ടം; വേമ്പനാട് കായലിനെ മാലിന്യമുക്തമാക്കാൻ വിശ്രമമില്ലാത്ത യാത്ര