അമ്പലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Published : Jun 04, 2022, 02:07 PM ISTUpdated : Jun 04, 2022, 02:09 PM IST
അമ്പലപ്പുഴയില്‍ മത്സ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Synopsis

എഞ്ചിൻ, ക്യാമറ, വല ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു.  

ആലപ്പുഴ: അമ്പപ്പുഴയില്‍ രണ്ട്  മത്സ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്ച പുലര്‍ച്ചെ മൂന്നരക്കാണ് സംഭവം. കയർ എന്ന വള്ളവും അത്ഭുത മാതാവ് എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്. സമീപത്തെ കടയുടമസ്ഥനാണ് തീ ഉയരുന്നത് ആദ്യം കണ്ടത് .ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് മറ്റ് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

പിന്നീട് ഫയർ ഫോഴ്സെത്തിയാണ് തീ പൂർണമായും അണച്ചത്. എഞ്ചിൻ, ക്യാമറ, വല ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും കത്തി നശിച്ചതായി ഉടമകൾ പറഞ്ഞു. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാകുന്നു. അപകടത്തെക്കുറിച്ച് പൊലീസും ഫയർഫോഴ്‌സും അന്വേഷണം ആരംഭിച്ചു.

കരച്ചിൽ നി‍ര്‍ത്താത്ത കുഞ്ഞുമക്കളെ ശ്വാസംമുട്ടിച്ച് കൊന്ന് കത്തിച്ചു, അമ്മയും ബന്ധുക്കളും പിടിയിൽ

മുംബൈ: നി‍ര്‍ത്താതെയുള്ള കരച്ചിൽ കേട്ട് ദേഷ്യം വന്ന അമ്മ മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു. നാല് മാസം മാത്രം പ്രായമായ തന്റെ പെൺകുഞ്ഞിനെയും രണ്ട് വയസ്സുള്ള ആൺ കുഞ്ഞിനെയുമാണ് അമ്മ കൊന്ന് കത്തിച്ചത്. മഹാരാഷ്ട്രയിലാണ് സംഭവം. 30കാരിയായ ധുര്‍പദാബായ് ഗൺപത് നിമൽവാദാണ് കുട്ടികളെ കൊലപ്പെടുത്തിയത്. 

സ്ത്രീയുടെ അമ്മയും സഹോദരനും കുട്ടികളുടെ മൃതദേഹം നശിപ്പിക്കാൻ സഹായിച്ചുവെന്ന് പൊലീസ് പറഞ്ഞു. സ്ത്രീക്കൊപ്പം അമ്മെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.  മെയ് 31 ന് രാത്രിയിലാണ് ഭോക‍ര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പണ്ടു‍ര്‍ണ ഗ്രാമത്തിൽ കൊലപാതകം നടന്നത്. 

നാല് മാസം പ്രായമായ കുഞ്ഞ് അനസൂയയെ ധുര്‍പദാബായ് ശ്വാസം മുട്ടിച്ചാണ് കൊന്നത്. മെയ് 31 ന് അനസൂയ തുടര്‍ച്ചയായി കരഞ്ഞതോടെയാണ് കൊലപാതകം. അടുത്ത ദിവസം ഭക്ഷണം ചോദിച്ച് കരഞഅഞ മകൻ ദത്തയെയും അവര്‍ സമാനമായ രീതിയിൽ കൊലപ്പെടുത്തി. 

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്