
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് തിരയില്‍പ്പെട്ട് മത്സ്യ ബന്ധനവള്ളം തകര്‍ന്നു. ആറാട്ടുപുഴ തറയില്‍ക്കടവ് പ്രാട്ടേക്കാട്ട് ഭാര്‍ഗവന്റെ ഉടമസ്ഥതയിലുളള വള്ളമാണ് കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ അഴീക്കല്‍ ഭദ്രന്‍ മുക്കിന് പടിഞ്ഞാറ് തിരയില്‍പ്പെട്ട് തകര്‍ന്നത്. 20 പേരാണ് വളളത്തില്‍ ഉണ്ടായിരുന്നത്. കുറച്ചുപേര്‍ നീന്തി കരക്കുകയറി. മറ്റുളളവരെ സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരുന്ന വളളക്കാരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
അപകടത്തില്‍ രണ്ട് എഞ്ചിനുകളും പൂര്‍ണ്ണമായും നശിച്ചു. വളളത്തിനും വലക്കും കേടുപാടുണ്ട്. ജിപിഎസും ക്യാമറയുള്‍പ്പെടെയുളള സംവിധാനങ്ങള്‍ക്കും കേടുപാടുണ്ടായി. തൊഴിലാളികളുടെ മൊബൈല്‍ ഫോണുള്‍പ്പെടെ നഷ്ടപ്പെട്ടു. നാലുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam