പൊലീസുകാർക്കും അതിഥികൾക്കുമായി അഞ്ചരലക്ഷത്തിന്റെ ബിൽ; അടയ്ക്കാൻ വകയില്ലാതെ വട്ടവട പഞ്ചായത്ത്

By Web TeamFirst Published Apr 30, 2021, 1:50 PM IST
Highlights

കറന്റ് ബിൽ അടയ്ക്കാൻപോലും വരുമാനമില്ലാതിരിക്കെ ഇത്രയും വലിയ തുക എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ 

ഇടുക്കി:  ലോക്ഡൗൺ കാലത്ത് വട്ടവട പഞ്ചായത്തിൽ നിരീക്ഷണത്തിനായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണത്തിനും താമസത്തിനും മറ്റുമായി ചെലവായത് 3,71,255 ലക്ഷം രൂപ. പഞ്ചായത്ത് അതിഥികളും ഉദ്യോഗസ്ഥരും തങ്ങിയ വകയിലെ 1,70,770 ലക്ഷംകൂടി ഉൾപ്പെടെ 5.51025 രൂപ നൽകണമെന്നാവശ്യപ്പെട്ട് കോവിലൂർ ടൗണിലെ സ്വകാര്യ റിസോർട്ട് ഉടമയാണ് പഞ്ചായത്തിന് കത്ത് നൽകിയതോടെ തുകയടയ്ക്കാൻ വയില്ലാതെ വലഞ്ഞിരിക്കുകയാണ് പഞ്ചായത്ത്. 

കറന്റ് ബിൽ അടയ്ക്കാൻപോലും വരുമാനമില്ലാതിരിക്കെ ഇത്രയും വലിയ തുക എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ. 2020 മാർച്ച് 24 മുതലുള്ള ലോക്ഡൗൺ സമയത്താണ് വട്ടവടയിൽ നിരീക്ഷണത്തിനായി ദേവികുളം സ്റ്റേഷനിൽനിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം പഞ്ചായത്ത് തേടിയത്. പഞ്ചായത്ത് ഇവർക്കുള്ള താമസസൗകര്യം സ്വകാര്യ റിസോർട്ടിൽ ഏർപ്പെടുത്തുകയായിരുന്നു. 

ആറു മാസത്തോളം ഇവിടെ പൊലീസ് സേവനമുണ്ടായിരുന്നു. രണ്ടുമുതൽ 16 പൊലീസുകാർ വരെ ഈ കാലത്ത് വട്ടവടയിൽ ജോലി ചെയ്തു. ഇക്കാലയളവിലെ മുറിവാടകയും പൊലീസുകാരുടെ ഭക്ഷണത്തിന് ചെലവായ തുകയുമാണ് ഉടമ ആവശ്യപ്പെട്ടത്. കൂടാതെ പഞ്ചായത്തിന്റെ അതിഥികളും ഉദ്യോഗസ്ഥരും താമസിച്ച വകയിൽ 1,70,770 രൂപയും ചെലവായി.
 

click me!