ബൈക്കിൽ വീട്ടിലേക്ക് പോകവേ കാറിൽ പിന്തുടർന്നു, പത്തനംതിട്ടയിൽ 48 കാരനെ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു

Published : Aug 21, 2026, 10:37 AM IST
Kerala Police

Synopsis

ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട: സ്കൂട്ടർ യാത്രികനെ കാറിൽ എത്തിയ അജ്ഞാത സംഘം വെട്ടിപരിക്കേൽപ്പിച്ചു. നാരങ്ങാനം തെക്കേത്തടത്തിൽ വീട്ടിൽ 48 വയസുള്ള ജിനുവിനെയാണ് അഞ്ചംഗ സംഘം വെട്ടിയത്. ബുധനാഴ്ച രാത്രി 9 മണിക്ക് അന്ത്യാളങ്കാവ് മാർത്തോമാ പള്ളിക്ക് സമീപം വെച്ചായിരുന്നു ആക്രമണം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവിനെ പിന്തുടർന്നെത്തിയ സംഘം വടിവാൾ ഉപയോഗിച്ച് കൈയ്ക്കും കാലിനും വെട്ടുകയായിരുന്നു. പരിക്കേറ്റ ജിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിന് പിന്നിൽ കൊട്ടേഷൻ സംഘമെന്നാണ് സൂചന. കാരണം വ്യക്തമല്ല. സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ഉപയോഗിച്ച കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മകളുടെ വിവാഹത്തിന് വാങ്ങിയ സ്വർണം കവർന്നു, തൃശൂരിൽ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 50 പവൻ
കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി