നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

Published : Feb 09, 2022, 03:37 PM IST
നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

Synopsis

നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും പൊലീസിന്റേയും സംയോജിതമായ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാനായത്

മലപ്പുറം: കൊളത്തൂര്‍ വെങ്ങാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് ( Regulator-cum-Bridge) നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് (Migrant Workers) പരിക്കേറ്റു. കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണ സ്ഥലത്ത് രാവിലെ 10.45 ഓടെയാണ് അപകടം. പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്പികള്‍ കെട്ടുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും പൊലീസിന്റേയും സംയോജിതമായ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാനായത്. ആരൂടേയും നില ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുകാരെ പൂട്ടിയിട്ട് രാത്രിയിൽ കാറെടുത്തിറങ്ങി 14 കാരനും സഹപാഠിയും, തലകീഴായി കുഴിയിലേക്ക് മറിഞ്ഞ് അപകടം, സംഭവം കരമനയിൽ
പ്രിയപ്പെട്ട മലർ വിടവാങ്ങി, തിരുവനന്തപുരം മൃഗശാലയിലെ വെള്ളക്കടുവ ചത്തു; മൃഗശാലാ വളപ്പിൽ തന്നെ ദഹിപ്പിച്ചു