താമരശ്ശേരിയിൽ വ്യാപകമായി കാർഷിക വിളകൾ വെട്ടിനശിപ്പിച്ച നിലയിൽ

Published : Feb 09, 2022, 03:14 PM IST
താമരശ്ശേരിയിൽ വ്യാപകമായി കാർഷിക വിളകൾ വെട്ടിനശിപ്പിച്ച നിലയിൽ

Synopsis

തിങ്കളാഴ്ച രാത്രിയാണ് സാമൂഹ്യ വിരുദ്ധർ സംഘങ്ങളായി തിരിഞ്ഞ് കാർഷിക വിളകൾ വെട്ടിനശിപ്പിച്ചത്.

കോഴിക്കോട്: താമരശ്ശേരി പഞ്ചായത്തിലെ കെടവൂർ, കമ്മാളംകുന്നത്ത് വയലുകളിൽ സാമൂഹ്യ വിരുദ്ധർ വ്യാപകമായി കാർഷിക വിളകൾ വെട്ടി നശിപ്പിച്ചു. കമ്മാളംകുന്നത്തെ റിട്ടേഡ് അദ്ധ്യാപകൻ വി.പി. ഗോപിയുടെ 55 സെൻ്റ് സ്ഥലത്തെ 150 കവുങ്ങിൻ തൈകളും  നാല് തെങ്ങിൻ തൈകകളും സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചു.

കെടവൂരിൽ താമസിക്കുന്ന നരിക്കുനി ഫയർ സ്റ്റേഷൻ ഓഫീസർ കെ.പി. ജയപ്രകാശൻ്റെ സ്ഥലത്തെ 30 കവുങ്ങിൽ തൈകളും വെട്ടി നശിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ സമീപവാസികളായ വി.പി. വിജയൻ, വി.പി. വേണുഗോപാലൻ, കെ.പി. ശ്രീനിവാസൻ, മനോജ്,  ദാമോദരൻ എന്നിവരുടെ 200 കവുങ്ങിൻ തൈകളും സാമൂഹ്യ വിരുദ്ധർ വെട്ടിനശിപ്പിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച രാത്രിയാണ് സാമൂഹ്യ വിരുദ്ധർ സംഘങ്ങളായി തിരിഞ്ഞ് കാർഷിക വിളകൾ വെട്ടിനശിപ്പിച്ചത്. കുലച്ച് കായ് ഫലമാകാറായ കവുങ്ങിൻ്റേയും തെങ്ങിൻ്റെയും തൈകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് താമരശ്ശേരി സി.ഐ. അഗസ്റ്റിൻ, എസ്.ഐ. മുരളീധരൻ എന്നിവർ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എന്തൊക്കെ കാണണം കേൾക്കണം ഗുരുവയുരപ്പാ! ദയവു ചെയ്തു ഇനിയെങ്കിലും വെറുതെ വിട്ടേക്കൂവെന്ന് പദ്മജ വേണു​ഗോപാൽ
സമൂഹമാധ്യമം വഴി മതവിദ്വേഷം പ്രചരിപ്പിച്ചു; പോസ്റ്റ് സൈബർ പൊലീസിൻ്റെ കണ്ണിൽപ്പെട്ടു; കരിമ്പ സ്വദേശി അറസ്റ്റിൽ