അമ്പതിലേറെ ഓപ്പറേഷനുകളില്‍ പങ്കെടുത്ത കുങ്കിയാനയാണ് കലിം.

തൃശൂർ: കടുത്ത ചൂട് കാരണം കുങ്കിയാനകളെ വാൽപ്പാറയിലേക്ക് മാറ്റി തമിഴ്നാട് വനം വകുപ്പ്. അഞ്ച് കുങ്കിയാനകളെയാണ് വാൽപ്പാറയിലേക്ക് മാറ്റിയത്. കലീം, ചിന്നത്തമ്പി, കാവേരി, സഞ്ചു, ദേവി എന്നീ കുങ്കിയാനകളെയാണ് വാൽപ്പാറയിലേക്ക് മാറ്റിയത്. അമ്പതിലേറെ ഓപ്പറേഷനുകളില്‍ പങ്കെടുത്ത കുങ്കിയാനയാണ് കലിം.

മാണാമ്പിള്ളിക്കടുത്ത വനമേഖലയിലേക്കാണ് അഞ്ച് കുങ്കിയാനകളെ എത്തിച്ചത്. കോയമ്പത്തൂരിലെ ആനമലൈ കടുവാ സങ്കേതത്തിലെ ടോപ്പ് സ്ലീപ്പില്‍ നിന്നാണ് ആനകളെ എത്തിച്ചത്. കടുത്ത വേനലിനെ തുടർന്ന് ടോപ്പ് സ്ലീപ്പില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് അഞ്ച് കുങ്കിയാനകളെ വാൽപ്പാറയിലേക്ക് എത്തിച്ചത്.

പാലക്കാട്ടെ പൊള്ളും ചൂടിൽ നൂറുമേനി, ഇത് മൂന്ന് കൂട്ടുകാരുടെ വിജയഗാഥ; തണ്ണിശ്ശേരിയിലെ തണ്ണിമത്തൻ കാഴ്ചകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം