സ്കൂൾ ബസിൽ നിന്നിറങ്ങിയപ്പോൾ പാഞ്ഞടുത്ത് അഞ്ച് തെരുവുനായകൾ; പത്താം ക്ലാസ്സുകാരി രക്ഷപ്പെട്ടത് കഷ്ടിച്ച്, ഗേറ്റടച്ച് അടുത്ത വീട്ടിലേക്ക് ഓടി

Published : Aug 05, 2025, 05:37 AM IST
stray dog attack

Synopsis

സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍ അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു

കോഴിക്കോട്: സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിനിക്ക് നേരെ വീട്ടുമുറ്റത്ത് വച്ച് പാഞ്ഞടുത്ത് തെരുവ് നായകള്‍. നായകളുടെ ആക്രമണത്തില്‍ നിന്ന് പെണ്‍കുട്ടി രക്ഷപ്പെട്ടത് കഷ്ടിച്ചാണ്. കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. തൊടുവയില്‍ അലിയുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ സജ ഫാത്തിമക്കാണ് ദുരനുഭവമുണ്ടായത്.

സ്‌കൂള്‍ വാഹനത്തില്‍ വീടിന് മുന്നില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാന്‍ ഗേറ്റ് തുറന്നപ്പോള്‍ അഞ്ചോളം തെരുവ് നായകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടന്‍ തന്നെ ഗേറ്റ് അടച്ച ശേഷം സജ ഫാത്തിമ സമീപത്തെ വീട്ടിലേക്ക് ഓടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്. വിദ്യാര്‍ത്ഥികളാണ് മിക്കപ്പോഴും ആക്രമിക്കപ്പെടുന്നത്. ഒരു മാസത്തിനിടെ ചെക്യാട് പഞ്ചായത്തില്‍ മാത്രം 15ഓളം പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ