കളിക്കുന്നതിനിടെ തൊഴുത്തിന്റെ തൂൺ ഇടിഞ്ഞ് ദേഹത്തേക്ക് വീണു, അഞ്ചു വയസുകാരന് ദാരുണാന്ത്യം

Published : Jan 08, 2023, 06:57 PM ISTUpdated : Jan 08, 2023, 08:34 PM IST
കളിക്കുന്നതിനിടെ  തൊഴുത്തിന്റെ തൂൺ ഇടിഞ്ഞ് ദേഹത്തേക്ക് വീണു, അഞ്ചു വയസുകാരന് ദാരുണാന്ത്യം

Synopsis

വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയയിൽ  വലിച്ചു കളിക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു.

ആലപ്പുഴ : തൊഴുത്തിന്റെ തൂൺ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ അഞ്ചു വയസുകാരൻ മരിച്ചു.  മാന്നാർ കുരട്ടിശേരി കോലടത്ത് വീട്ടിൽ ഗൗരിശങ്കറാണ് മരിച്ചത്. വീടിന് സമീപം ഉപയോഗിക്കാതെ കിടന്ന തൊഴുത്തിന്റെ തൂണിൽ കെട്ടിയിരുന്ന അയയിൽ  വലിച്ചു കളിക്കുന്നതിനിടെ കോൺക്രീറ്റ് തൂണ് ഒടിഞ്ഞു വീഴുകയായിരുന്നു. തൂണിനടിയിൽ പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗവണ്മെന്റ് ജെ ബി സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ് ഗൗരിശങ്ക‍ര്‍. അച്ഛൻ :സുരേഷ് നായർ അമ്മ :ശ്രീവിദ്യ


 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട