
ദില്ലി: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനി (5) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടത്. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണതാണെന്നാണ് പ്രഥമിക നിഗമനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam