
ശ്രീകണ്ഠാപുരം: കണ്ണൂരില്‍ മഴ കനത്തതോടെ പലയിടങ്ങളിലും ശക്തമായ വെള്ളക്കെട്ട്. ശ്രീകണ്ഠാപുരം പട്ടണം വെള്ളത്തിനടിയിലായി. ഇരുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങി.
കണ്ണൂര്‍ ഇരിട്ടി കിളിയന്തറ ടൗണിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വെള്ളം ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വില്ലൻപാറ സ്വദേശി ജോയി ആണ് മരിച്ചത്. മഴ നിര്‍ത്താതെ പെയ്യുന്നതോടെ എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഇന്ന് 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചു. ജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam