ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില; 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

Published : Apr 28, 2025, 11:07 PM ISTUpdated : Apr 28, 2025, 11:10 PM IST
ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ, 50 ലക്ഷം വില; 384436 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു

Synopsis

പുറ്റേകരയിൽ നിന്ന് പേരാമംഗലം പൊലീസും ഡാൻസാഫും ചേർന്നാണ് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 

തൃശൂർ: മംഗലാപുരത്തുനിന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥിരമായി വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ കടത്തുന്ന ലോറിയും 50 ലക്ഷത്തിലേറെ വില വരുന്ന 384436 പാക്കറ്റ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങളും പിടികൂടി. സംഭവത്തിൽ ലോറി ഉടമയും ഡ്രൈവറുമായ മണ്ണാർക്കാട് സ്വദേശി നീലാഞ്ചേരി വീട്ടിൽ സന്ദീപ് 35 വയസ്സ് എന്ന ആളെയും പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. പുറ്റേകരയിൽ നിന്ന് പേരാമംഗലം പൊലീസും ഡാൻസാഫും ചേർന്നാണ് ഓപ്പറേഷൻ ഡീഹണ്ടിന്റെ ഭാഗമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. 

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം വിൽപ്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ പിടികൂടിയിട്ടുള്ളത്. ലോറിയുടെ മുകളിലും വശങ്ങളിലും മാത്രം മൈദ ചാക്കുകൾ നിരത്തി സംശയം തോന്നാത്ത രീതിയിലാണ് പുകയില ഉത്പന്നങ്ങൾ ലോറിയിൽ കയറ്റിയിട്ടുള്ളത്. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

രഹസ്യ വിവരത്തെ തുടർന്ന് പേരാമംഗലം ഇൻസ്പെക്ടർ രതീഷ് കെ സിയുടെ നേതൃത്വത്തിൽ ഡാൻസാഫ് വിഭാഗം സബ് ഇൻസ്പെക്ടർ ബാബുരാജൻ, ജയകുമാർ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസൂൺ , പൊലീസുകാരായ ശരത്ത്, നിഷാദ്, നിബു, സുജിത്ത്, ആശിഷ് , റെജിൻ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സംശയാസ്പദമായ സാഹചര്യത്തിൽ കാർ, പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ
രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം