സംശയാസ്പദമായ സാഹചര്യത്തിൽ കാർ, പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

Published : Apr 28, 2025, 10:39 PM IST
സംശയാസ്പദമായ സാഹചര്യത്തിൽ കാർ, പരിശോധിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; മൂന്ന് പേർ പിടിയിൽ

Synopsis

വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഹരിപ്പാട് പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

ആലപ്പുഴ: വാഹന പരിശോധനയ്ക്കിടയിൽ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി എക്സൈസ് ഓഫീസിലെ സിഇഒ മാരായ അഗസ്റ്റിൻ ജോസ്, ആർ രഞ്ജിത് ടി എം മഹേഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തുലാംപറമ്പ് വടക്ക് സ്വദേശികളായ അൻഷാദ്, ശ്യാം പ്രസാദ്, ബാദുഷ എന്നിവരെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. 

ഹരിപ്പാട് ആർ കെ ജങ്ഷന് സമീപം വച്ച് കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് സംഭവം. എക്സൈസ് കമ്മിഷണറുടെ നിർദേശാനുസരണം ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ പരിശോധന നടത്തിയതിന് തുടർന്നാണ് ആക്രമണം ഉണ്ടായത്. എക്സൈസ് ജീവനക്കാർ അക്രമികളെ തടഞ്ഞുവെച്ച ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അക്രമികളെ കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് യുവതിയെ കാറിൽ കയറ്റി, പെപ്പർ സ്പ്രേയടിച്ച് ലൈംഗികാതിക്രമം: 50കാരന് 9 വർഷം കഠിന തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ
വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം