ഭക്ഷ്യവിഷബാധ: അഭിഭാഷകർ ചികിത്സ തേടി; മേപ്പാടിയിലെ ഹോട്ടലുകളിൽ അധികൃതരുടെ പരിശോധന

Published : May 04, 2022, 09:23 PM IST
ഭക്ഷ്യവിഷബാധ: അഭിഭാഷകർ ചികിത്സ തേടി; മേപ്പാടിയിലെ ഹോട്ടലുകളിൽ അധികൃതരുടെ പരിശോധന

Synopsis

മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 

മാനന്തവാടി: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിന് പിന്നാലെ വയനാട്ടിൽ മറ്റിടങ്ങളിലും ഭക്ഷ്യവിഷബാധയുണ്ടായെന്ന വിവരങ്ങൾ പുറത്തു വരികയാണ്. മാനന്തവാടിയിൽ ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. സംഭവത്തിൽ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ചികിത്സ തേടി. 

ഏപ്രിൽ 30ന് മാനന്തവാടി ബാർ അസോസിയേഷൻ നടത്തിയ സംഗമത്തിൽ മജിസ്ട്രേറ്റുമാർ ഉൾപ്പെടെ അൻപതോളം പേരാണ് പങ്കെടുത്തത്. ഇതിൽ കുട്ടികൾ ഉൾപ്പെടെയുള്ള ഇരുപതിലധികം പേരാണ് മാനന്തവാടിയിലെ വിവിധ ആശുപത്രികളിൽ വിവിധ ദിവസങ്ങളായി ചികിത്സ തേടിയത്.

പരിശോധനയിലാണ് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചത്. മാനന്തവാടിയിലെ ഒരു ഹോട്ടലിലാണ് സംഘാടകർ ഭക്ഷണം ഏർപ്പാടാക്കിയിരുന്നത്. അതേസമയം, സംഭവം മൂടിവെക്കാൻ ശ്രമിച്ച അസോസിയേഷൻ ഭാരവാഹികളുടെ നിലപാടിൽ അഭിഭാഷകർക്കിടയിൽ തന്നെ ഭിന്നത ഉടലെടുത്തതായി സൂചനയുണ്ട്. 

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് വയനാട്ടിലെത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. ഈ സംഭവത്തിൽ കമ്പളക്കാട്ടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിലെ നടപടികൾ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് മേപ്പാടി നഗരത്തിലെ ഹോട്ടലുകളിൽ അധികൃതരെത്തി പരിശോധന നടത്തി. ശുചിത്വമില്ലായ്മ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യം: വനിതാ ബിജെപി മുൻ അംഗത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചതായി പരാതി
ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ