നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ; കഴിച്ചത് കാച്ചിലും നോക്കയും

Published : Oct 06, 2023, 05:21 PM ISTUpdated : Oct 06, 2023, 05:28 PM IST
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധ; കഴിച്ചത് കാച്ചിലും നോക്കയും

Synopsis

ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. കാച്ചിലും നോക്ക എന്ന കാട്ടുകിഴങ്ങ് വർഗത്തിൽപ്പെട്ട കിഴങ്ങുമാണ് ഇവർ കഴിച്ചത്.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് വാണിമേലിൽ ആറ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ. വാണിമേൽ പഞ്ചായത്തിലെ 14 ആം വാർഡിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ട വനിതാ തൊഴിലാളികളെയാണ് വടകര ഗവ. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഉച്ചയോടെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഛർദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. കാച്ചിലും നോക്ക എന്ന കാട്ടുകിഴങ്ങ് വർഗത്തിൽപ്പെട്ട കിഴങ്ങുമാണ് ഇവർ കഴിച്ചത്. നോക്ക എന്ന കാട്ടുകിഴങ്ങ് സാധാരണയായി കഴിക്കാറുള്ളതാണെങ്കിലും ശരിയായ രീതിയിൽ പാചകം ചെയ്യാത്തതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന; 8 ലക്ഷത്തിലധികം രൂപ വില വരുന്ന എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ