ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ; അരലക്ഷം രൂപ പിഴയിട്ട് പൊലീസ്

Published : Jun 26, 2021, 07:45 PM IST
ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ; അരലക്ഷം രൂപ പിഴയിട്ട് പൊലീസ്

Synopsis

കളിക്കാരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്ത പോലീസ് എടരിക്കോട്ടെ ടർഫ് ഉടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 

കോട്ടക്കൽ: നിയന്ത്രണങ്ങൾ ലംഘിച്ച് ഫുട്‌ബോൾ കളിച്ചവരെ പൊലീസ് പിടികൂടി പിഴയീടാക്കി. എടരിക്കോട് ടർഫ്, കോട്ടൂർ സ്‌കൂൾ മൈതാനം എന്നിവിടങ്ങളിലാണ് യുവാക്കൾ കളിക്കാനിറങ്ങിയത്. കളിക്കാരുടെ വാഹനങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്ത പോലീസ് എടരിക്കോട്ടെ ടർഫ് ഉടമക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. 18 ഓളം പേരാണ് ഈ ടർഫിൽ ഒരു സുരക്ഷ സംവിധാനവുമില്ലാതെ കളിച്ചിരുന്നത്. കോട്ടൂർ സ്‌കൂൾ മൈതാനിയിൽ പത്തോളം പേരാണ് കളിച്ചിരുന്നത്. അര ലക്ഷത്തോളം രൂപയാണ് പൊലീസ് പിഴയിനത്തിൽ ഈടാക്കിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ