
കണ്ണൂർ : തലശ്ശേരിയിൽ സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തിയത് വിവാദമായതോടെ, മന്ത്രിമാരുടെ ബസിന് കൈകാണിക്കാൻ കുട്ടികളെ ഇറക്കിനിർത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. പ്രത്യേക സമയത്ത് സ്കൂൾ കുട്ടികളെ ഇറക്കി നിർത്തുന്നത് ഗുണകരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു.
വഴിനീളെ കുട്ടികളുടെ പങ്കാളിത്തം നവകേരള സദസ്സിന്ർറെ വിജയമായി മുഖ്യമന്ത്രി അവതരിപ്പിക്കുമ്പോഴാണ് എൽപി സ്കൂൾ കുട്ടികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന അധ്യാപകരുടെ ദൃശ്യങ്ങൾ തലശ്ശേരി ചമ്പാട്ട് നിന്നും വന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടപ്പോൾ, കുട്ടികളെ റോഡരികിൽ നിർത്തിയെന്നായിരുന്നു അധ്യാപകരുടെ വിശദീകരണം. പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ബാലാവകാശ കമ്മീഷന് പരാതി നൽകി. വിവാദമായതോടെ സ്കൂളിന് കുട്ടികളെ ഇറക്കിയുളള അഭിവാദ്യം ആവർത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തു.
വെയിലത്ത് അസംബ്ലിയിൽ പോലും നിർത്തരുതെന്ന് നിർദേശമുളളപ്പോഴായിരുന്നു നിർബന്ധിച്ചുളള അഭിവാദ്യം. ഇതുൾപ്പെടെ നവകേരള സദസ്സിൽ കുട്ടികളെ ഉപയോഗിക്കുന്നതിന് എതിരെയാണ് ഹൈക്കോടതിയിൽ കെഎസ്യവിന്ർറെ ഹർജി.തിരൂരിൽ നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാനുളള ഉത്തരവിൽ സ്വമേധയാ കേസെടുത്ത ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറോട് വിശദീകരണവും തേടി.
മുന്‍കൂർ ജാമ്യാപേക്ഷ പിൻവലിച്ച് നടൻ മന്‍സൂര്‍ അലി ഖാന്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam