മുപ്പത് വർഷമായി രക്തദാനം നടത്തുന്ന മുക്കൂട്ടുതറയിലെ ടാക്സി ഡ്രൈവറായ ഷാനിച്ചൻ കരിനാട്ടിനെ കേരള മോട്ടോർ വാഹന വകുപ്പ് ആദരിച്ചു. ഇതിനകം 50 തവണ രക്തം ദാനം ചെയ്ത ഇദ്ദേഹത്തിന്റെ O+ രക്തം കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഒരാളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. 

കോട്ടയം: 30 വർഷമായി രക്തം ദാനം ചെയ്തു മാതൃകയായ ടാക്സി ഡ്രൈവർക്ക് ആദരം. മുക്കൂട്ടുതറ സ്റ്റാൻഡിലെ ടാക്സി ഡ്രൈവർ ഷാനിച്ചൻ കരിനാട്ട് ഇതിനകം 50 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. O+ രക്ത ഗ്രൂപ്പാണ് ഇദ്ദേഹത്തിന്‍റേത്. അപൂർവ്വമായ ഈ രക്ത ഗ്രൂപ്പ് കോട്ടയം കാരിത്താസിൽ കരൾ മാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിക്ക് നൽകിയതിലൂടെ ഈ ജീവൻ രക്ഷിക്കാനായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊതുപ്രവർത്തകനും സാമൂഹിക പ്രവർത്തകനും ആണ് ഷാനിച്ചൻ. 20 വയസ്സുള്ള മകൻ അമലിനെയും രക്തം ദാനം ചെയ്യാൻ ഈ പിതാവ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. രണ്ടു പ്രാവശ്യം ഇതിനകം രക്തം ദാനം ചെയ്തു. ഭാര്യ വത്സമ്മ ഷാനിച്ചന് എല്ലാ പിന്തുണയും നൽകുന്നു. കേരള മോട്ടോർ വാഹന വകുപ്പ് അദ്ദേഹത്തെ ഇന്ന് ആദരിച്ചു. കോട്ടയം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു . ഇതുപോലെ രക്തം ദാനം ചെയ്യാൻ എല്ലാ ഡ്രൈവർ സുഹൃത്തുക്കളോടും മോട്ടോർ വാഹന വകുപ്പ് ആഹ്വാനം ചെയ്തു. ഷാനിച്ചനെ ആദരിക്കുന്ന ചടങ്ങിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.

View post on Instagram