മാഹിയിൽ നിന്നെത്തിച്ച വിദേശമദ്യം അട്ടപ്പാടിയിൽ ഉയർന്ന വിലക്ക് വിറ്റു; സിപിഎം അംഗം പിടിയിൽ

Published : Oct 29, 2022, 12:33 PM IST
മാഹിയിൽ നിന്നെത്തിച്ച വിദേശമദ്യം അട്ടപ്പാടിയിൽ ഉയർന്ന വിലക്ക് വിറ്റു; സിപിഎം അംഗം പിടിയിൽ

Synopsis

ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബു (42) ആണ് പൊലീസിന്‍റെ പിടിയിലായത്. 270 ലിറ്റർ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സി പി എം അംഗം പിടിയിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബു (42) ആണ് പൊലീസിന്‍റെ പിടിയിലായത്. 270 ലിറ്റർ വിദേശമദ്യമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

സുരേഷ് ബാബുവിന്‍റെ ഒപ്പം മറ്റ് രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്.  പ്രമോദ്, അബ്ദുൾ ഹക്കീം എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മാഹിയിൽ നിന്നും എത്തിച്ച് അട്ടപ്പാടിയിൽ ഉയർന്ന വിലക്ക് മദ്യം വില്പന നടത്തുന്ന സംഘമാണ് ഇവർ. സുരേഷ് ബാബുവിന്റെ ചെർപ്പുള ശ്ശേരിയിലെ വീടിന് സമീപത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് 600 ഓളം മദ്യകുപ്പികൾ സൂക്ഷിച്ചിരുന്നത്. സംഘം സ്ഥിരമായി വിദേശമദ്യം വിൽക്കുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാഹിയിൽ നിന്ന് മദ്യം കയറ്റിയ വണ്ടിക്ക് മുന്നിലും പുറകിലും എസ്കോർട്ട് പോയിരുന്ന രണ്ട് വണ്ടികളും പൊലീസ് പിടികൂടിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്