വർക്കലയിൽ കാറ്റാടിമരത്തിൽ വിദേശിയുടെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

Published : Jan 12, 2024, 06:39 PM IST
വർക്കലയിൽ കാറ്റാടിമരത്തിൽ വിദേശിയുടെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞില്ല

Synopsis

ആളിനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഉദ്ദേശം 50 വയസ്സ് തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

തിരുവനന്തപുരം : വർക്കലയിൽ വിദേശി മരിച്ച നിലയിൽ. കാപ്പിൽ ബീച്ചിന് സമീപത്തുള്ള കായൽ തീരത്താണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു വൈകുന്നേരം 5:40 നാണ് കായൽ തീരത്തുള്ള കാറ്റാടി മരത്തിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ആളിനെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഉദ്ദേശം 50 വയസ്സ് തോന്നിക്കുന്നയാളാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. വർക്കല അയിരൂർ പൊലീസ് സ്ഥലത്തെത്തി നിയമ നടപടിക്രമങ്ങൾ ആരംഭിച്ചു. 


 

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം