
മുഹമ്മ: പാതിരാമണൽ ഫെസ്റ്റ് വിജയിച്ചതിന്റെ ആലസ്യത്തിലായിരുന്ന മുഹമ്മ പഞ്ചായത്തിലേയ്ക്ക് ഇന്ന് രണ്ട് 'വിദേശികൾ' കയറി വന്നു. ഒഴുക്കുള്ള ഇംഗ്ലീഷുമായി ടൂറിസ്റ്റ് കേന്ദ്രങ്ങൾ അന്വേഷിച്ച് എത്തിയ ഇവരെ പഞ്ചായത്ത് അധികാരികൾ സ്നേഹവായ്പോടെ സ്വീകരിച്ചു. സംസാരമധ്യേ തണ്ണീർമുക്കം ഫെസ്റ്റിന്റെ നോട്ടീസ് നൽകി മുഹമ്മക്കാരെ തണ്ണീർമുക്കം ഫെസ്റ്റിലേയ്ക്ക് സ്വാഗതം ചെയ്യാനും ഈ 'വിദേശികൾ' തയ്യാറായി. ഇതോടെയാണ് ക്ഷണകത്തുമായി എത്തിയത് വിദേശികളല്ല, വിദേശികളുടെ വേഷമിട്ട സ്വദേശികളാണെന്ന് മനസിലായത്.
ഇതിനിടെ കടന്നു വരുന്നവരെയെല്ലാം ഇവർ തണ്ണീർമുക്കം ഫെസ്റ്റിലേക്ക് സ്വാഗതം ചെയ്യുകയും ഫെസ്റ്റിന്റെ വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്തു. തണ്ണീർമുക്കം സ്വദേശികളായ പുഷ്പനും സാബുമാണ് സായിപ്പിന്റെയും മാദാമ്മയുടെയും വേഷമിട്ടത്. മേക്കപ്മാൻ രാജപ്പനാണ് ഇവരെ വിദേശിയരായി അണിയിച്ചൊരുക്കിയത്. ചെമ്പിച്ച മുടിയും വിദേശീയരുടെ നിറവും കുളിംഗ് ഗ്ലാസും വെച്ച് ഇംഗ്ലീഷ് സംസാരിച്ചെത്തുന്ന പുഷ്പനേയും സാബുവിനേയും നാട്ടുകാർക്ക് പോലും തിരിച്ചറിയാൻ കഴിഞ്ഞില്ല.
സമീപ പഞ്ചായത്തുകളിലും ആൾക്കാർ കൂടുന്നിടത്തുമെല്ലാം ഫെസ്റ്റിന്റെ സന്ദേശവാഹകരായി ഇവർ സഞ്ചരിക്കുകയാണ്. ഫെസ്റ്റിന്റെ കൊടിക്കൂറ പാറുന്ന കാറിലാണ് ഇവർ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി കടന്നു വരുന്നത്. ജില്ലയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി തണ്ണീർമുക്കത്തെ മാറ്റുന്നതിന്റെ ഭാഗമായി നടത്തുന്ന ഫെസ്റ്റിന്റെ വിജയത്തിനായാണ് 'വിദേശികളെയും' രംഗത്തിറക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ് ഫോമായ ബുക്കിംഗ് ഡോട്ട് കോമിന്‍റെ 13 -ാമത് വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡ്സ് 2025 ല്‍ ഇന്ത്യയിലെ മോസ്റ്റ് വെല്‍ക്കമിംഗ് റീജിയന്‍ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനം നേടി എന്നതാണ്. വിനോദ സഞ്ചാരികളില്‍ നിന്നുള്ള 360 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാര പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണ കേരളം മൂന്നാം സ്ഥാനത്തായിരുന്നു. മികച്ച യാത്രാനുഭവവും ആതിഥ്യമര്യാദയും തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങളായി. 'മോസ്റ്റ് വെല്‍ക്കമിംഗ് സിറ്റീസ്' വിഭാഗത്തില്‍ കേരളത്തില്‍ നിന്ന് മാരാരിക്കുളം, തേക്കടി, ആലപ്പുഴ എന്നീ സ്ഥലങ്ങള്‍ ഇടം നേടി. ഇന്ത്യയിലെ 10 സ്ഥലങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്തിനകത്ത് മാരാരിക്കുളം, തേക്കടി, ആലപ്പുഴ, മൂന്നാര്‍, വര്‍ക്കല എന്നിവ ഏറ്റവും സ്വാഗതാര്‍ഹമായ പ്രദേശങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.