വില്‍പനക്കായി വീട്ടിൽ സൂക്ഷിച്ച 40 കിലോ അനധികൃത ചന്ദനത്തടികൾ വനം വകുപ്പ് പിടികൂടി; ഒരാൾ അറസ്റ്റിൽ

By Web TeamFirst Published Dec 7, 2022, 11:12 AM IST
Highlights

വില്പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച ചന്ദനത്തടികളുമായി,  ബാലുശ്ശേരി കണ്ണാടിപ്പൊയിൽ,  തൈക്കണ്ടി വീട്ടിൽ രാജനെ വനം വകുപ്പ് അധികൃതർ പിടികൂടിയത്.


കോഴിക്കോട്:  ബാലുശ്ശേരി കണ്ണാടിപ്പൊയിൽ ഭാഗത്ത്‌ വീട്ടിൽ സൂക്ഷിച്ച ഏകദേശം 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാളെ കോഴിക്കോട് ഫോറസ്ററ് ഫ്‌ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സംഘവും പിടികൂടി. ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്ററ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വില്പന നടത്താനായി ചെത്തി ഒരുക്കി സൂക്ഷിച്ച ചന്ദനത്തടികളുമായി, ബാലുശ്ശേരി കണ്ണാടിപ്പൊയിൽ, തൈക്കണ്ടി വീട്ടിൽ രാജനെ വനം വകുപ്പ് അധികൃതർ പിടികൂടിയത്.

റെയിഞ്ച് ഫോറസ്ററ് ഓഫീസർ പി. പ്രഭാകരൻ,  ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർമാരായ എബിൻ. എ, സുബീർ, സെക്ഷൻ ഫോറസ്ററ് ഓഫീസർമാരായ ജഗദീഷ് കുമാർ, വബീഷ്. എം, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ ആസിഫ്. എ, മുഹമ്മദ്‌ അസ്‌ലം സി, ശ്രീനാഥ്. കെ.വി, പ്രസുധ എം എസ്, ഡ്രൈവർ ജിജിഷ് ടി കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചന്ദനത്തടികൾ സഹിതം പിടികൂടിയത്. തുടർ അന്വേഷണത്തിനായി കേസ് കക്കയം ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

വിളക്കില്‍ നിന്ന് ബീഡി കത്തിക്കാനുള്ള ശ്രമം തടഞ്ഞ ഗുരു സ്വാമിയെ അക്രമിച്ചു

click me!