
പത്തനംതിട്ട : 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തുടക്കം കാൽ നൂറ്റാണ്ടായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് പത്തനംതിട്ടയിലെ മുൻ നഗരസഭാ ചെയർമാൻ. പത്തനംതിട്ട മുൻ നഗരസഭാ ചെയർമാൻ എ. സുരേഷ്കുമാർ. കൊച്ചുകൂട്ടുകാർക്കായി ഒരു വർഷം പോലും മുടങ്ങാതെ സുരേഷ് സ്നേഹസമ്മാനങ്ങൾ നൽകുന്നുണ്ട്.
കൊച്ചുകൂട്ടുകാർക്ക് കൈനിറയെ സമ്മാനങ്ങൾ എന്നനിലയിൽ 50 കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി തുടങ്ങിയ ചെറുപദ്ധതിയാണ്. ഇന്ന് കാൽനൂറ്റാണ്ടാകുമ്പോൾ 400 ലധികം വിദ്യാർത്ഥികൾക്ക് സുരേഷ്കുമാർ സഹായമേകുന്നുണ്ട്. വിദ്യാഭ്യാസ പദ്ധതി കാൽനൂറ്റാണ്ട് തികഞ്ഞതിന്‍റെ ഒത്തുകൂടലിൽ സ്നേഹം പങ്കിടാൻ സുരേഷ്കുമാറിന്‍റെ സഹപാഠി കൂടിയായ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനാധിപനുമെത്തി.
കൊവിഡ് കാലത്ത് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ പദ്ധതികൾ സ്വന്തം നിലയ്ക്ക് നടപ്പാക്കിയ പൊതുപ്രവർത്തകനാണ് സുരേഷ് കുമാർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം