പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Published : Oct 03, 2024, 02:46 PM ISTUpdated : Oct 03, 2024, 02:50 PM IST
പോക്സോ കേസിൽ പ്രതിയായ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ച നിലയിൽ

Synopsis

മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

കോഴിക്കോട്: കണ്ണൂർ തളിപ്പറമ്പിൽ പതിനേഴ് വയസ്സുളള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷനിൽ കാവ് ബസ് സ്റ്റോപ്പിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. പിന്നീട് പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും സിപിഎം മുയ്യം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അനീഷാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആഴ്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് അനീഷിനെതിരെയും, മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി. രമേശനെതിരേയും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണായിരുന്നു പരാതി. ബന്ധുക്കളുടെ പരാതിയിൽ നാട്ടുകാർ പിടികൂടുന്നതിനിടെ അനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. 

മൂന്ന് ദിവസം പല ഇടങ്ങളിയി ഒളിവിൽ കഴിഞ്ഞ അനീഷ് ഇന്നലെയാണ് കോഴിക്കോട് തൊണ്ടയാട് എത്തുന്നത്. രാത്രി റോഡിനോട് ചേർന്ന ഒഴിഞ്ഞ ഇടത്തെത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. സംഭവ സ്ഥലത്തെത്ത് എത്തി പരിശോധന നടത്തിയ പൊലീസ്, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പിലെ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരൻ കൂടിയാണ് അനീഷ്. ഈയിടെ നടന്ന ബ്രാഞ്ച് സമ്മേളനത്തിലാണ് ഇരുവരും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. പാർട്ടിക്ക് നാണക്കേടായതോടെ ഇരുവരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സിപിഎം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിറക്കിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി