മാളയിലുള്ള മകളെ കണ്ട് മടക്കം, അങ്കമാലിയിൽ എത്തിയപ്പോൾ ഇടിച്ച് തെറിപ്പിച്ച് ട്രെയിലർ ലോറി, സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

Published : Jun 22, 2026, 07:44 AM IST
accident death

Synopsis

മാളയിലെ മകളുടെ വീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെ അങ്കമാലി ഭാഗത്ത് നിന്നെത്തിയ ട്രെയിലർ ലോറി വർഗീസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

കൊച്ചി: ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചുണങ്ങംവേലി സെന്റ് ജോസഫ് പള്ളിക്ക് സമീപം മുട്ടത്തോട്ടിൽ എം ഒ വർഗീസ് (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെ നെടുമ്പാശ്ശേരി അത്താണി കാംകോ കമ്പനിക്ക് മുൻവശത്തെ വളവിലാണ് അപകടമുണ്ടായത്. മാളയിലെ മകളുടെ വീട്ടിൽ നിന്ന് മടങ്ങി വരുന്നതിനിടെ അങ്കമാലി ഭാഗത്ത് നിന്നെത്തിയ ട്രെയിലർ ലോറി വർഗീസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വർഗീസിനെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൂണ്ടി വെയർഹൗസിലെ മുൻ ചുമട്ട് തൊഴിലാളിയായിരുന്നു വർഗീസ്. ഇന്ന് രാവിലെ രാവിലെ അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: റോസിലി. മക്കൾ: നിധിൻ (യുകെ), നീതു (മാള). മരുമക്കൾ: പ്രവീൺ, ആദിത്യ (യുകെ).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിഗരറ്റ് വാങ്ങി നൽകിയില്ല; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ
സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണു, ബാലിക മരിച്ചു