മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരൻ ആത്മഹത്യ ചെയ്തു, ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

Published : Jan 28, 2022, 11:18 PM ISTUpdated : Jan 28, 2022, 11:32 PM IST
മുന്‍ മന്ത്രി രഘുചന്ദ്രബാലിന്റെ സഹോദരൻ ആത്മഹത്യ ചെയ്തു, ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

Synopsis

സഹോദരൻ രഘു ചന്ദ്രബാലാണ് മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.  

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എഐസിസി അംഗവുമായ രഘുചന്ദ്രബാലിന്റെ സഹോദരന്റെ മരണത്തില്‍ ദുരൂഹത. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് രഘുചന്ദ്രബാലിന്റെ സഹോദരൻ രാജ ഗുരു ബാലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരംകുളത്തുള്ള ഒരു ലൈബ്രറ്റിക്കുള്ളിലാണ് രാജ ഗുരു ബാലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സഹോദരൻ രഘു ചന്ദ്രബാലും കുടുംബവുമാണ് തന്റെ മരണത്തിന് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. പൊലീസുകാർക്കെതിരെയും ആരോപണമുണ്ട്.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ ആര്‍ഡിഒ യുടെ സാന്നിധ്യത്തിൽ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കും.

 

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം