സി പി ഐ മണ്ഡലം പ്രസിഡന്‍റിനെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്ത് മുന്‍ എംഎല്‍എ എ കെ മണി

Published : Jan 06, 2023, 02:56 PM ISTUpdated : Jan 06, 2023, 02:57 PM IST
സി പി ഐ മണ്ഡലം പ്രസിഡന്‍റിനെതിരെ ഒരു കോടി രൂപ മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്ത് മുന്‍ എംഎല്‍എ എ കെ മണി

Synopsis

സി പി ഐ മണ്ഡലം സെക്രട്ടറി നടത്തിയ പരാമര്‍ശം സി പി ഐയുടെ അഭിപ്രായമാണോ അതോ അഡ്വ. ചന്ദ്രപാലിന്‍റെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

മൂന്നാര്‍: മൂന്നാറില്‍ സി പി ഐ - കോണ്‍ഗ്രസ് പോര് മുറുകുകയാണ്. മുന്‍ എംഎല്‍എ എ കെ മണിക്കെതിരെ സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. നാല് ഹര്‍ജികളാണ് അഡ്വ. ചന്ദ്രപാലിനെതിരെ കോണ്‍ഗ്രസ് ദേവികുളം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

കോണ്‍ഗ്രസ് ജന. സെക്രട്ടറി ജി മുനിയാണ്ടിയുടെ നേത്യത്വത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി കുമാര്‍, വിജയ കുമാര്‍, കറുപ്പ സ്വാമി, ജയരാജ്, നെല്‍സന്‍, സിദ്ദാര്‍ മുക്താര്‍ മൊയ്ദ്ദീന്‍, ആഡ്രൂസ് എന്നിവവര്‍ പൊതുതാലാപര്യ ഹര്‍ജിയും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാര്‍ഷ് പീറ്റര്‍, തങ്കമുടി എന്നിവര്‍ മറ്റൊരു ഹര്‍ജിയും, മുന്‍ എംഎല്‍എ എ കെ മണി ഒരു കോടി രൂപയുടെ മാനനഷ്ടക്കേസുമാണ് നല്‍കിയിട്ടുണ്ട്.  ചന്ദ്രപാല്‍ പൊതുവേദിയില്‍ മാപ്പ് പറയണമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. അല്ലെങ്കില്‍ കേസുമായി മുമ്പോട്ട് പോകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സി പി ഐ മണ്ഡലം സെക്രട്ടറി നടത്തിയ പരാമര്‍ശം സി പി ഐയുടെ അഭിപ്രായമാണോ അതോ അഡ്വ. ചന്ദ്രപാലിന്‍റെ വ്യക്തിപരമായ അഭിപ്രായമാണോയെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എ കെ മണിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യറായില്ലെങ്കില്‍ അഡ്വ. ചന്ദ്രപാലിനെ മൂന്നാര്‍ ടൗണില്‍ നടക്കാന്‍ സമ്മതിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു. 

എ കെ മണിയും മകനും എംഎല്‍എ ആകുന്നതിന് കുറച്ച് കള്ളന്‍മാരെ കൂട്ടുപിടിച്ച് ജാതി രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അഡ്വ. ചന്ദ്രപാല്‍ പറഞ്ഞത്. അത് മൂന്നാറിന്‍റെ നാശത്തിന് ഇടയാക്കുമെന്നും മൂന്നാറില്‍ മറ്റൊരു രാഷ്ട്രീയം കൊണ്ടുവരാന്‍ എ കെ മണിയുടെ നേത്യത്വത്തില്‍ തങ്കമുടിയും ചില കുബുദ്ധിയുള്ളവന്‍മാരും ശ്രമിക്കുകയാണെന്നും ചന്ദ്രപാല്‍ ആരോപിച്ചിരുന്നു. കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന പ്രവീണ രവികുമാര്‍ സിപിഐയിലേക്ക് പോന്നത് അന്നത്തെ വൈസ് പ്രസിഡന്റ് തെറ്റായ സന്ദേശങ്ങള്‍ ഫോണില്‍ അയച്ചതിനെ തുടര്‍ന്നാണ്. സംഭവത്തില്‍ പരാതിയുമായി പ്രവീണ എകെ മണിയെ സമീപിച്ചെങ്കിലും ജാതിയാണ് വലുതെന്ന് കാട്ടി മണി പരാതി നിസാരമായി തള്ളിക്കളഞ്ഞു. എ കെ മണി നടത്തുന്നത് ആപത്ത്ക്കരമായ രാഷ്ട്രീയമാണ്. അത് ജനങ്ങള്‍ മനസിലാക്കണമെന്നും എല്‍ഡിഎഫ് അതിനെ ചെറുക്കുമെന്നുമായിരുന്നു ചന്ദ്രപാല്‍ പൊതുവേദിയില്‍ പ്രസംഗിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ