വയനാട്ടില്‍ മുന്‍പഞ്ചായത്തംഗം അപകടത്തില്‍ മരിച്ചു

Published : Feb 26, 2023, 05:01 AM ISTUpdated : Feb 26, 2023, 05:02 AM IST
  വയനാട്ടില്‍ മുന്‍പഞ്ചായത്തംഗം അപകടത്തില്‍ മരിച്ചു

Synopsis

വെള്ളിയാഴ്ച രാത്രി എട്ടരയോടെ സാബു സഞ്ചരിച്ച സ്‌കൂട്ടര്‍ ഭൂദാനത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിറകുവശത്ത് വന്നിടിച്ചായിരുന്നു അപകടം. 

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു. വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു കെ. മാത്യൂ (45) ആണ്  ഭൂദാനത്തുണ്ടായ അപകടത്തില്‍ മരിച്ചത്. 

വെള്ളിയാഴ്ച രാത്രി എട്ടരയോടെ സാബു സഞ്ചരിച്ച സ്‌കൂട്ടര്‍ ഭൂദാനത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിറകുവശത്ത് വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാബുവിനെ നാട്ടുകാര്‍ ചേര്‍ന്ന് സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വേലിയമ്പം ദേവീവിലാസം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ ജീവനക്കാരനാണ് സാബു. മത്തച്ചന്‍-ഏലിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി(അധ്യാപിക, വേലിയമ്പം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മക്കള്‍: അനോണ്‍ സാബു, ബേസില്‍ സാബു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം  ബന്ധുക്കള്‍ക്ക് കൈമാറി. സംസ്‌കാരം പിന്നീട് നടക്കും.

Read Also; മദ്യം കൊടുത്ത് ബോധം കെടുത്തി, കിടപ്പുരോഗിയുടെ സ്വര്‍ണമാല മോഷ്ടിച്ചു; പ്രതി പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു