തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം: ജീവനക്കാരെ മര്‍ദ്ദിച്ചതിന് 4 എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Published : May 16, 2024, 11:21 AM IST
തിരുവനന്തപുരത്ത് ഹോട്ടലിൽ സംഘര്‍ഷം: ജീവനക്കാരെ മര്‍ദ്ദിച്ചതിന് 4 എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

Synopsis

എയർ ഫോഴ്സ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സംഭവത്തിൽ ഇംപീരിയൽ കിച്ചൺ ഹോട്ടൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി

തിരുവനന്തപുരം: തിരുവനന്തപുരത്ത് റെസ്റ്റോറൻ്റ് ജീവനക്കാരും എയർ ഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. വെൺപാലവട്ടത്തെ ഇംപീരിയൽ കിച്ചൺ എന്ന ഹോട്ടലിൽ ഇന്നലെ അര്‍ധരാത്രിയാണ് സംഘർഷം ഉണ്ടായത്. ആക്കുളം എയര്‍ ഫോഴ്സ് കേന്ദ്രത്തിലെ നാല് എയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് എതിരെ സംഭവത്തിൽ കേസെടുത്തു. സീറ്റ് കിട്ടാത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം. എയർ ഫോഴ്സ് ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സംഭവത്തിൽ ഇംപീരിയൽ കിച്ചൺ ഹോട്ടൽ ജീവനക്കാര്‍ പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി