കുട്ടികളടങ്ങുന്ന മലയാളി സംഘം, ഇരുട്ടിയാലിറങ്ങും, തനിച്ച് പോകുന്നവരെ നോട്ടം; ആക്രമിച്ചും ലക്ഷ്യംകാണും, അറസ്റ്റ്

Published : Dec 25, 2023, 01:34 AM IST
കുട്ടികളടങ്ങുന്ന മലയാളി സംഘം, ഇരുട്ടിയാലിറങ്ങും, തനിച്ച് പോകുന്നവരെ നോട്ടം; ആക്രമിച്ചും ലക്ഷ്യംകാണും, അറസ്റ്റ്

Synopsis

ടൗൺ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ

പാലക്കാട്: ടൗൺ കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പൊലീസ് പിടിയിൽ. ആലത്തൂർ വാവുപുളിയാർ സ്വദേശി അൻവർ തിരുനെല്ലായ വെണ്ണക്കര സ്വദേശി സനൽ രണ്ട് പ്രായപൂർത്തിയാകാത്തവർ എന്നിവരെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

നേരം ഇരുട്ടിയാൽ നഗരത്തിൽ നാലംഘ സംഘമിറങ്ങും. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരാണ് സംഘത്തിന്റെ ലക്ഷ്യം. ട്രെയിൻ, ബസ് യാത്ര കഴിഞ്ഞും നഗരത്തിലൂടെ നടന്നുവരുന്ന യാത്രക്കാരെ അക്രമിച്ച് കയ്യിലുള്ള സ്വർണവും പണവും കവരുന്നതാണ് സംഘത്തിന്റെ രീതി.  കഴിഞ്ഞദിവസം പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്നും പുലർച്ചെ അഞ്ചു മണിയോടെ കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് നടന്നു വരികയായിരുന്ന കഞ്ചിക്കോട് സ്വദേശിയെ സംഘം തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ടു. പണമില്ലെന്ന് അറിയിച്ചതോടെ ഗൂഗിൾപേയിൽ പണം അയക്കാൻ നിർബന്ധിച്ചു. 

ഇതും ഇല്ലെന്ന് പറഞ്ഞതോടെ ഇയാളുടെ കൈയിലുണ്ടായിരുന്ന എടിഎം കാർഡ് തട്ടിയെടുത്തു. പിൻ നമ്പറിനായി ഇയാളെ സംഘം മർദിക്കുകയും ശേഷം തലയ്ക്കടിച്ച് ബോധരഹിതനാക്കുകയും ചെയ്തു. ഇയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. ആലത്തൂർ സ്വദേശിയായ അൻവർ മുൻപ് കൊലപാതകം, കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പിടിയിലായ പ്രായപൂർത്തിയാവാത്ത യുവക്കൾ.

ദിവസേന രാത്രി വീട്ടിൽ നിന്നും ഫുട്ബോൾ പ്രാക്ടീസിനായി എന്ന വ്യാജേനയാണ് ടൗണിലെത്തുന്നതെന്ന് പൊലീസ് പറയുന്നു. ഈ കുട്ടികളെ ലഹരിയും മറ്റും നൽകി കൂടെ കൂട്ടി ഇവരുടെ സഹായത്തോടെയാണ് അൻവറും സംഘവും കവർച്ച നടത്തി വന്നത്. പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊലപാതകം മുതല്‍ മോഷണവും പീഡനവും വരെ; നിരവധി കേസുകളിൽ പ്രതിയായ 26കാരനെ 'കാപ്പ' ചുമത്തി ജയിലിലടച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ