കോഴിക്കോട് നാല് മാസം പ്രായമുള്ള കുത്തിൻ്റെ മരണം; കൊലപാതകമെന്ന് പൊലീസ്, അച്ഛന്‍ പിടിയില്‍

Published : Oct 23, 2026, 03:33 PM IST
Kerala Police

Synopsis

സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്.

കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാല് മാസം പ്രായമുള്ള കുത്തിൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ അച്ഛൻ കുട്ടിയെ മർദ്ദിച്ച് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. കൊലപാതകം മറച്ചുവെച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിനുള്ളിൽ ചാക്കുകളിലും ഇലക്ട്രിക് സ്കൂട്ടറിന്റെ സീറ്റിനടിയിലും, 4,680 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, വലപ്പാട് സ്വദേശി അറസ്റ്റിൽ
മണ്ണാർക്കാട് കള്ള് ഷാപ്പിൽ തൊഴിൽത്തർക്കം; പിന്നാലെ സിപിഎം- സിഎംപി സംഘർഷം, മൂന്ന് സിഎംപി പ്രവർത്തകര്‍ കസ്റ്റഡിയില്‍