കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദി, 4 പേര്‍ പിടിയില്‍

Published : Dec 11, 2022, 09:30 PM ISTUpdated : Dec 11, 2022, 09:31 PM IST
കൊല്ലത്ത് വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയത് കോടികള്‍ വിലയുള്ള തിമിംഗല ഛര്‍ദ്ദി, 4 പേര്‍ പിടിയില്‍

Synopsis

കഴിഞ്ഞ ദിവസം പുനലൂര്‍ പൊലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി നാലംഗ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. 

കൊല്ലം: കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദിയുമായി നാലുപേർ കൊല്ലത്ത് പിടിയിൽ. പുനലൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുനലൂര്‍ പൊലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പത്ത് കിലോയോളം വരുന്ന തിമിംഗല ഛര്‍ദ്ദിയുമായി നാലംഗ സംഘത്തെ കസ്റ്റഡിയില്‍ എടുത്തത്. 

കൊല്ലം ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെയാണ് പിടികൂടിയത്. തുടര്‍ന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നതാണ് തിമിംഗല ഛര്‍ദ്ദിയെന്ന് പ്രതികൾ സമ്മതിച്ചു. പുനലൂരിലെത്തിച്ച് കൈമാറ്റം ചെയ്യാനായിരുന്നു ശ്രമം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. തിമിംഗല ഛര്‍ദ്ദി കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നു വനംവകുപ്പ് അറിയിച്ചു.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി