
അമ്പലപ്പുഴ : തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്ന് 4 പേർക്ക് പരിക്ക്. പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ തയ്യിൽ വീട്ടിൽ ജോസി (53) ന്‍റെ ഉടമസ്ഥതയിലുള്ള സെന്‍റ് ആന്‍റണീസ് എന്ന വളളമാണ് തകർന്നത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ പറവൂർ ഗലീലിയ കടപ്പുറത്തായിരുന്നു സംഭവം.
വള്ളമുടമ ജോസ്, തൊഴിലാളികളായ വട്ടത്തിൽ ജയിംസ് (55), പണിക്കവീട്ടിൽ കുഞ്ഞുമോൻ (45), പുത്തൻവീട്ടിൽ ജോൺ പോൾ (48) എന്നിവർക്കാണ് പരിക്കേറ്റത്. ജോസിന്‍റെ കാലിന് ഒടിവുണ്ട്. പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല, എഞ്ചിൻ മറ്റ് അനുബന്ധ ഉപകരണങ്ങളും നഷ്ടപ്പെട്ടു. ഏകദേശം 1.25 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.