സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലു വയസുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 01, 2025, 11:31 PM IST
Drown

Synopsis

ആസാം സ്വദേശികളായ അജിസൂർ റഹ്മാൻ, സൈറ ഭാനു ദമ്പതികളുടെ മകന് ആണ് സജിദുൽ ഹഖ്

തൃശൂര്‍:തൃശൂർ അന്നമനടയിൽ നാല് വയസുകാരൻ വെള്ളക്കെട്ടിൽ വീണു മരിച്ചു. അന്നമനട കല്ലൂരിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസ്സുകാരൻ സജിദുൽ ഹഖ് ആണ് വീടിനു സമീപത്തെ കുഴിയില്‍ കെട്ടിനിന്ന വെള്ളത്തില്‍ വീണു മരിച്ചത്. 

ആസാം സ്വദേശികളായ അജിസൂർ റഹ്മാൻ, സൈറ ഭാനു ദമ്പതികളുടെ മകന് ആണ് സജിദുൽ ഹഖ്. ഇന്ന് വൈകിട്ട് 3.30 ആണ് സംഭവം. വീടിന്‍റെ അടുത്ത് ഓട്ടു കമ്പനിക്ക് വേണ്ടി മണ്ണ് എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആദ്യം അന്നമനട ക്ലിനിക്കിൽ എത്തിച്ചു. തുടർന്ന് കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തീതുപ്പിയ കാറിന് തീപറക്കുന്ന പണിയുമായി എംവിഡി, 'ഇനി, അഭ്യാസമില്ല ആക്രിക്ക് കൊടുക്കാം', രജിസ്ട്രേഷൻ റദ്ദാക്കും, ഉടമയുടെ ലൈസൻസും പോകും
കുണ്ടമൺകടവ് പാലത്തിൽ നിന്നും യുവതി വെള്ളത്തിലേക്ക് എടുത്തുചാടി, പിന്നാലെ ചാടി രക്ഷപ്പെടുത്തി നാട്ടുകാർ