വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടികൊമ്പന്‍റെ ജഡം കണ്ടെത്തി

By Web TeamFirst Published Aug 2, 2021, 9:15 PM IST
Highlights

കടുവയുടെ ആക്രമണത്തിലാവാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. 

പ്രതീകാത്മക ചിത്രം

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടികൊമ്പന്‍റെ ജഡം കണ്ടെത്തി. തോൽപ്പെട്ടി ഫോറസ്റ്റ് റെയിഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ് പ്രയമുള്ള കുട്ടികൊമ്പന്‍റെ ജഡം കണ്ടെത്തിയത്. ജഡത്തിന് 10 ദിവസത്തെ പഴക്കമുണ്ട്. കടുവയുടെ ആക്രമണത്തിലാവാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് വെറ്റനറി സർ‍ജന്‍റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

click me!