കുന്നംകുളത്ത് ലോഡ്ജിൽ പൊലീസ് റെയ്ഡ്: രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

Published : Aug 16, 2023, 12:25 PM IST
കുന്നംകുളത്ത് ലോഡ്ജിൽ പൊലീസ് റെയ്ഡ്: രണ്ട് സ്ത്രീകളടക്കം 4 പേർ എംഡിഎംഎയുമായി പിടിയിൽ

Synopsis

പ്രദേശത്തെ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുന്നംകുളം: തൃശ്സൂരിൽ കുന്നംകുളത്ത് ലോഡ്ജിൽ മയക്കുമരുന്ന് വേട്ട. രണ്ടു സ്ത്രീകളടക്കം നാലുപേരെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാ‍ഡും കുന്നംകുളം പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളിൽ നിന്നും അഞ്ച് ഗ്രാം എംഡിഎംഎയാണ് പൊലീസ് കണ്ടെത്തിയത്. കൂറ്റനാട് സ്വദേശികളായ ഷഫീക്ക് (32), അനസ് (26), ആലപ്പുഴ ആർത്തുങ്കൽ സ്വദേശിനി ഷെറിൻ (29), കൊല്ലം സ്വദേശി സുരഭി (23) എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. പ്രദേശത്തെ സ്കൂള്‍ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രതികള്‍ മയക്കുമരുന്നെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് ദിവസത്തോളമായി കുന്നംകുളത്തെ വിവധ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് പ്രതികള്‍ മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവർക്ക് എംഡിഎംഎ എത്തിച്ച മയക്കുമരുന്ന് കണ്ണികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടർ നന്ദകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. 

Read More : 'ചരട് ഞാൻ പിടിക്കും, പള്ളി കമ്മിറ്റിയിൽ തർക്കം'; ദേശീയ പതാക ഉയർത്തുമ്പോൾ കൈയാങ്കളി 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം
ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റ് മരിച്ചു