
കൊണ്ടോട്ടി: ബൈപ്പാസിന് കിഴക്ക് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ. കോളനി റോഡ് കാവും കണ്ടി മുഹമ്മദ് ശരീഫ് (27), മുക്കം പന്നിക്കോട് അമൽ (23) നമ്പോലൻകുന്ന് വലിയപറമ്പിൽ ജൈസൽ അമീൻ (26), കോളനി റോഡ് വയ്ത്തല പറമ്പിൽ ഉമറുൽ ഫാറൂഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
ഏറെ കാലമായി ഇവർ ആളൊഴിഞ്ഞ സ്ഥലത്ത് തമ്പടിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൊണ്ടോട്ടിയിലേയും പരിസര പ്രദേശത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
ഇൻസ്പെക്ടർ കെഎം ബിജു, എസ്ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam