ആർസിസിയിൽ സൗജന്യ സ്താനാർബുദ പരിശോധന; ക്യാംപെയ്ൻ ഒക്ടോബർ ഒന്ന് മുതൽ 31 വരെ, വിളിച്ച് ബുക്ക് ചെയ്യാം

Published : Sep 27, 2024, 07:49 PM ISTUpdated : Sep 27, 2024, 11:04 PM IST
ആർസിസിയിൽ സൗജന്യ സ്താനാർബുദ പരിശോധന; ക്യാംപെയ്ൻ ഒക്ടോബർ ഒന്ന് മുതൽ 31 വരെ, വിളിച്ച് ബുക്ക് ചെയ്യാം

Synopsis

സ്തനാർബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി രോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കുക, അർബുദബാധിതരെ സാമൂഹികമായും മാനസികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. 

സ്തനാർബുദ അവബോധ മാസാചാരണത്തിന്റെ ഭാഗമായി തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സൗജന്യ സ്താനാർബുദ പരിശോധന സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്നു മുതൽ 31 വരെ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ് പരിശോധന ക്ലിനിക്കിന്റെ പ്രവർത്തനം.  30 വയസോ അതിന് മുകളിലൊ പ്രായമുള്ള വനിതകൾക്ക് ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കുംപരിശോധന ബുക്ക് ചെയ്യുന്നതിനും 0471 252 22 99 എന്ന നമ്പരിൽ പകൽ 10 മണിക്കും 4 മണിക്കുമിടയിൽ ബന്ധപ്പെടാം.

നാവായിക്കുളത്ത് വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം; കുളത്തിൽ കുളിച്ചതിന് ശേഷം രോ​ഗലക്ഷണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴക്കൂട്ടം ചന്തവിളയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി