
തിരുവനന്തപുരം: ആർസിസിയിലുള്ള സുഹൃത്തിന് രക്തം ആവശ്യമാണെന്ന് സംവിധായകൻ ദിലീഷ് പോത്തൻ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെ ഡിവൈഎഫ്ഐ ഇടപ്പെട്ടിരുന്നു. നമ്പരിലുള്ള വ്യക്തിയെ വിളിച്ചുവെന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അവിടെയെത്തി രക്തം നല്‍കാനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തുവെന്നും സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു ഖാൻ ദിലീഷിന്‍റെ പോസ്റ്റില്‍ കമന്‍റായി അറിയിക്കുകയായിരുന്നു.
ഇപ്പോള്‍ ദിലീഷ് പോത്തന്‍റെ സുഹൃത്തിന് രക്തം നല്‍കാൻ എത്തിയ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മറ്റൊരു എഫ്ബി പോസ്റ്റിലൂടെ ഷിജു ഖാൻ പങ്കുവെച്ചിട്ടുണ്ട്. തുടർന്നും രക്തദാന പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുന്നിലുണ്ടാകും എന്നും ഷിജു ഖാൻ കുറിച്ചു.
ഷിജു ഖാന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ FB പോസ്റ്റിലൂടെയാണ് വിവരം മനസ്സിലാക്കുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് തിരുവനന്തപുരം RCC യിലാണെന്നും സുഹൃത്തിന് അത്യാവശ്യമായി രക്തം വേണമെന്നും അതിലുണ്ടായിരുന്നു. ബന്ധപ്പെടേണ്ട നമ്പരും ചേർത്തിരുന്നു. ആ നമ്പരിൽ വിളിച്ചു. രക്തം ഉടൻ ലഭ്യമാക്കാമെന്നും വിഷമിക്കണ്ട എന്നും അദ്ദേഹത്തോടു പറഞ്ഞു. രക്തം എത്രയാണ് വേണ്ടത്, ഏത് സമയത്ത് വേണം എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തി. ഇത്തരമൊരു അടിയന്തിര സാഹചര്യത്തിൽ രക്തം നൽകാൻ ഉടൻ സഖാക്കളെ ഏർപ്പാട് ചെയ്തു. ജീവധാര എന്ന പേരിലാണ് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ രക്തദാന പ്രവർത്തനം നടക്കുന്നത്. രക്തം നൽകാൻ കൃത്യ സമയത്ത് തന്നെ ആളുകൾ എത്തി. ദിനീത്,ഷെമീർ,സൂര്യ സുരേഷ്,സഫ്‌വാൻ ,ഹാരിസ് രാഹുൽ,ടി.എസ്, ആഷിഖ്, സംഗീത്, ആരോമൽ, ആദർശ്, ആദിത്യൻ, സഞ്ജീവ് എന്നിങ്ങനെ 12 സഖാക്കൾ രക്തം ദാനം ചെയ്തു..തുടർന്നും രക്തദാന പ്രവർത്തനങ്ങളിൽ DYFI സഖാക്കൾ മുന്നിലുണ്ടാവും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam