ഇപി ജയരാജന്‍റെ ആത്മകഥാ വിവാദവത്തിൽ രവി ഡിസിയുടെ മൊഴിയെടുത്തു. കരാര്‍ ഇല്ലെന്ന് രവി ഡിസി മൊഴി നൽകിയെന്ന് പൊലീസ്.  കരാറുണ്ടാക്കാൻ ധാരണയിലെത്തിയിരുന്നുവെന്നും രവി ഡി സി

കൊച്ചി:ഇ പി ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ധാരണ ഉണ്ടായിരുന്നതായി രവി ഡി സിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നും രവി ഡി സി അന്വേഷണ സംഘത്തിന് മൊഴി നൽകി.അന്വേഷണ സംഘം ഉടൻ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കും.
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ദിവസം പൊട്ടിയ ഇ പി ജയരാജന്‍റെ ആത്മകഥാ വിവാദത്തിലാണ് രവി ഡി സിയുടെ നിര്‍ണായക മൊഴി. ഇ പി ജയരാജനുമായി അച്ചടിക്ക് കരാറുണ്ടായിരുന്നില്ല. പക്ഷേ ധാരണയുണ്ടായിരുന്നു. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് എല്ലാം ചെയ്തതെന്നുമാണ് രവി ഡിസിയുടെ മൊഴി. ആത്മകഥ പ്രസിദ്ധീകരണത്തിൽ കരാറില്ലെന്ന് ഇ പി ജയരാജൻ പറയുമ്പോൾ കരാറുണ്ടാക്കാൻ ധാരണയായെന്ന രവി ഡിസിയുടെ മൊഴി ശ്രദ്ധേയമാണ്.

സംഭവം നടക്കുമ്പോൾ വിദേശത്തായിരുന്ന രവി ഡിസി, തിങ്കളാഴ്ച ഉച്ചയ്ക്ക് കോട്ടയം ഡിവൈഎസ്പി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. രണ്ടുമണിക്കൂറിലേറെ നേരം സമയമെടുത്ത് വിശദമായ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂരിൽ ചെന്ന് ഇ പി ജയരാജന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

വിശദമായ അന്വേഷണ റിപ്പോർട്ട് കിട്ടിയശേഷമാകും അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി തീരുമാനമെടുക്കുക. ധാരണയുണ്ടെന്ന് പ്രസാധകർ വിശദീകരിക്കുമ്പോഴും കുറേയേറെ കാര്യങ്ങൾ ഇനിയും വ്യക്തമാകേണ്ടതുണ്ട്. ധാരണയുടെ പുറത്ത് മാത്രം പുസ്തകം പുറത്തിറങ്ങുന്നതിനെ കുറിച്ച് പരസ്യം പ്രസിദ്ധീകരിക്കാമോയെന്നും ഇനി, ധാരണയുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ഇ പി ജയരാജൻ അത് നിഷേധിച്ചുവെന്നുമൊക്കെയുള്ള ഉത്തരംകിട്ടേണ്ട നിരവധി ചോദ്യങ്ങൾ നിരവധിയാണ്.

ആത്മകഥ വിവാദം; ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

രാത്രി റോഡിലൂടെ പോകുന്നതിനിടെ കാറിന് മുകളിൽ കോൺക്രീറ്റ് പാളി വീണ് അപകടം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇപിയുടെ വാദം ശരിവെക്കുന്നുവോ?; കരാർ ഇല്ലെന്ന് മൊഴി നൽകി രവി ഡിസി