ഓർത്തോഡോക്സ്- യാക്കോബായ പള്ളി തർക്കത്തിലെ കോടതിയലക്ഷ്യ കേസിൽ ഇരുപതോളം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഒഴിവാക്കി സുപ്രീംകോടതി

ദില്ലി:ഓർത്തോഡോക്സ്- യാക്കോബായ സഭാ പള്ളി തർക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയടക്കം ഇരുപതോളം ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് ഒഴിവാക്കി സുപ്രീംകോടതി. ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം.

ഈ നിര്‍ദേശമാണ് സുപ്രീം കോടതി ഒഴിവാക്കിയത്. ആരാധനാലയങ്ങൾ ഏറ്റെടുക്കാൻ പൊലീസിനെ എങ്ങനെ അയക്കാനാകും എന്നും സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്‌ഥർ സമർപ്പിച്ച ഹർജി ഡിസംബർ മൂന്നിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.

കേസ് പരിഗണിക്കവേ 2017 ൽ കെ എസ് വർഗീസ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിനുള്ള നടപടി ക്രമം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന് ആയിരുന്നു 2017 ലെ സുപ്രീംകോടതി വിധി.

പൊന്നാനി കർമ്മറോഡിൽ കാർ പുഴയിലേക്ക് മറിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു

Asianet News Live | K Surendran | By Election 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്