
കുമ്പള : കാസർകോട് കുമ്പള കണ്ണൂർ ഗ്രാമത്തിലെ സിദ്ധിവയലിൽ പരസ്യമായി പണം വെച്ച് ചീട്ടുകളിച്ച പത്തംഗ സംഘത്തെ പൊലീസ് പിടികൂടി. അയ്യപ്പ ഭജന മന്ദിരത്തിന് സമീപമുള്ള പൊതുസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. പ്രതികളിൽ നിന്ന് 13,270 രൂപയും ചീട്ടുകളും പൊലീസ് പിടിച്ചെടുത്തു. അമിത ലാഭത്തിനായി 'പുള്ളിമുറി' എന്ന പേരിൽ പണം പന്തയം വെച്ച് ചീട്ടുകളിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പരിശോധന. സംഭവസ്ഥലത്ത് വെച്ച് തന്നെ 10 പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കേരള ഗെയിമിംഗ് ആക്ട് സെക്ഷൻ 15 പ്രകാരം കുമ്പള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത പണവും മറ്റ് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കും. പ്രദേശത്ത് ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam