
ആലപ്പുഴ: നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിനെ തുടർന്ന് വിളമ്പിയ ആളെ മർദിച്ച യുവാവ് അറസ്റ്റിൽ.32കാരനെ ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. വഴിച്ചേരി സെന്റ് ജോർജ് തെരുവിൽ റിച്ചാർഡ് ദാസ് ഭവനത്തിൽ ജോസിനെയാണ് (32) അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചത്. കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട നേർച്ച സദ്യയിലാണ് സംഭവം. പായസം ലഭിക്കാത്തതിൽ പ്രകോപിതനായ ജോസ് പായസം വിളമ്പിയ വഴിച്ചേരി വലിയവീട്ടിൽ സാജു ആന്റണിയെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു. ഇപ്പോൾ തിരക്കാണെന്നും പായസം പിന്നീട് തരാമെന്ന് പറഞ്ഞതാണ് 32കാരനെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നാലെ സാജു ആന്റണിയുടെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam