പെണ്ണമ്മയ്ക്ക് ഇനി ഗാന്ധിഭവൻ സംരക്ഷണം നൽകും

Published : Mar 21, 2022, 10:39 PM IST
പെണ്ണമ്മയ്ക്ക് ഇനി ഗാന്ധിഭവൻ സംരക്ഷണം നൽകും

Synopsis

പെണ്ണമ്മയ്ക്ക് ഇനി ഗാന്ധിഭവൻ സംരക്ഷണം നൽകും. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ആയിരവേലി പെണ്ണമ്മ (80) യെയാണ് പത്തനാപുരം ഗാന്ധി ഭവൻ അധികൃതർ ഏറ്റെടുത്തത്

ചേർത്തല: പെണ്ണമ്മയ്ക്ക് ഇനി ഗാന്ധിഭവൻ സംരക്ഷണം നൽകും. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന വയലാർ പഞ്ചായത്ത് ഏഴാം വാർഡിൽ ആയിരവേലി പെണ്ണമ്മ (80) യെയാണ് പത്തനാപുരം ഗാന്ധി ഭവൻ അധികൃതർ ഏറ്റെടുത്തത്. വർഷങ്ങളായി അസുഖബാധിതയായ പെണ്ണമ്മയ്ക്ക് അയൽക്കാരും വാർഡ് അംഗവും ആയിരുന്ന ജയലേഖയുമായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ആദ്യമൊക്കെ ചെറിയ ജോലികൾ ചെയ്തിരുന്നെങ്കിലും പിന്നീട് കിടപ്പിലാകുകയായിരുന്നു. 

ജയലേഖ മന്ത്രി പി പ്രസാദിനോട് കാര്യം  പറഞ്ഞതോടെയാണ് പെണ്ണമ്മയുടെ ദുരിതത്തിന് അറുതിയായത്. മന്ത്രി പത്തനംതിട്ട ഗാന്ധിഭവനുമായി ബന്ധപെട്ടതോടെ ഇന്ന് ഉച്ചയോടെ ആംബുലൻസ് സംവിധാനമടക്കം എത്തി മന്ത്രി പി. പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ പെണ്ണമ്മയെ ഏറ്റുവാങ്ങി പത്തനാപുരം ഗാന്ധിഭവനിലേക്ക് കൊണ്ടുപോയി. ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, ഫാ. ലൂക്കൊസ് തന്നിമേൽ, സജിനി എന്നിവരും പങ്കെടുത്തു.

കുരുക്കിൽ പെട്ട് ​ഗുരുതരമുറിവ്; വെള്ളവും ഭക്ഷണവും നൽകുന്നയാളുടെ വീട്ടിലെത്തി തെരുവുനായ; രക്ഷപ്പെടുത്തി അധികൃതർ

നെടുങ്കണ്ടം: ∙ രക്ഷതേടി തെരുവ് നായ (street Dog) എന്നും കുടിവെള്ളവും ഭക്ഷണവും നൽകുന്ന പൊതുപ്രവർത്തകന്റെ വീട്ടിലെത്തി. നായയെ മൃഗസംരക്ഷണ വകുപ്പും ഫയർഫോഴ്സും പൊതുപ്രവർത്തകനും ചേർന്ന് (rescued) രക്ഷപ്പെടുത്തി. വേട്ട സംഘത്തിന്റെ കുരുക്കിൽ അകപ്പെട്ട് അവശനിലയിലായ തെരുവുനായയാണ് കൂട്ടാറിന് സമീപമുള്ള സക്കീർ ഹുസൈന്റെ വീടിന് സമീപം എത്തിയത്. സക്കീർ ഹുസൈൻ എന്നും ഭക്ഷണവും വേനൽക്കാലമെത്തിയാൽ കുടിവെള്ളവും നൽകുന്ന നായയായിരുന്നു ഇത്.

നായ വന്ന് സക്കീർ ഹുസൈനെ ചുറ്റിപ്പറ്റി ഒരു ശബ്ദം പ്രകടിപ്പിച്ച് നിന്നപ്പോഴാണ് കുരുക്ക് മുറുകിയുണ്ടായ ഗുരുതര മുറിവ് ശ്രദ്ധിച്ചത്. അവശനിലയിലായ നായ വീട്ടിലെ ഒരു മുറിയിലേക്ക് കയറി കിടക്കുകയും ചെയ്തു. നായയ്ക്ക് ഭക്ഷണമൊക്കെ നൽകി കുരുക്ക് അഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ വിവരം മൃഗ ഡോക്ടർ സി.ആർ.വൈശാഖിനെ അറിയിച്ചു. മുറുകിയ കുരുക്ക് അഴിക്കാൻ നിർവാഹമില്ലാതായതോടെയാണ് ഫയർഫോഴ്സിന്റെ സഹായം തേടി. നെടുങ്കണ്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി ഗ്യാസ് കട്ടർ ഉപയോഗിച്ച് കുരുക്ക് മുറിച്ചുമാറ്റി.

സീനിയർ ഫയർ ഓഫിസർ ചന്ദ്രകാന്ത്, ഫയർ ഓഫിസർ കേശവ പ്രദീപ്, അതുൽ, പ്രശോഭ്, എച്ച്.ജി.രത്നകുമാർ, സിനോജ് രാജൻ എന്നിവരടങ്ങിയ സംഘമാണ് നായയെ രക്ഷപ്പെടുത്തിയത്. അവശനിലയിലായ നായയ്ക്ക് ഇൻജക്‌ഷനും വേദനസംഹാരി മരുന്നും മൃഗഡോക്ട‌റും നൽകി. ഏതാനും ദിവസം മുൻപാണ് നായയുടെ ശരീരത്ത് കുരുക്ക് മുറുകിയതെന്നാണ് നിഗമനം. ഗുരുതര മുറിവേറ്റ നായയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന സമയമത്രയും വേദന സഹിച്ച് നിന്നതും അക്രമവാസനയൊന്നും പ്രകടിപ്പിക്കാതെയിരുന്നതും രക്ഷാപ്രവർത്തകർക്കു സഹായമായി. രക്ഷകനായ സക്കീർ ഹുസൈനൊപ്പമാണ് നായ ഇപ്പോൾ തമ്പടിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ഭക്ഷണവും നായ കഴിച്ചുതുടങ്ങിയതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് സക്കീർ ഹുസൈൻ. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 15ലധികം നായകൾക്ക് സക്കീർ ഹുസൈൻ വേനൽക്കാലത്ത് വെള്ളം നൽകുന്നുണ്ട്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍
മൂന്നാറിൽ ഇറങ്ങിയ കടുവയും മൂന്ന് കുട്ടികളും; പ്രചരിക്കുന്നു ദൃശ്യങ്ങൾ ഛത്തീസ്ഗഡിൽ നിന്നുള്ളതെന്ന് വനംവകുപ്പ്