പത്തനംതിട്ട കുമ്പഴയിൽ രാത്രിയെത്തിയത് പരിശോധനക്ക്, അടുത്തേക്കെത്തിയപ്പോൾ കാറിൽ ലഹരി കൈമാറ്റം; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് രക്ഷപ്പെട്ട് കഞ്ചാവ് സംഘം

Published : Feb 03, 2026, 01:01 AM IST
Ganja

Synopsis

പത്തനംതിട്ട കുമ്പഴയിൽ വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് സംഘം എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി കടന്നുകളഞ്ഞു. ലഹരി കൈമാറ്റം നടക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥൻ ശ്രീ ആനന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പത്തനംതിട്ട: പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം. എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ ആനന്ദിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കടന്നു കളഞ്ഞതെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം. 3 പേരാണ് പരിശോധനക്കെത്തിയ സംഘത്തിലുണ്ടായിരുന്നത്. സംഘം എത്തിയപ്പോൾ കാറിൽ വച്ച് ലഹരി കൈമാറ്റം നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന് തോന്നിയപ്പോഴാണ് സംഘം ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നു കളഞ്ഞത്. ശ്രീ ആനന്ദിന്റെ കാലിലൂടെ കാ‍ർ കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥ‍ർ പറയുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ന് ജോലിക്ക് എത്തില്ലെന്ന് ഉടമയെ വിളിച്ചു പറഞ്ഞു; ആലപ്പുഴയിൽ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലിൽ ചാടി ജീവനൊടുക്കി
അകാരണമായി വയർ വീർക്കുന്നു, കോഴിക്കോട് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സ തേടി 25കാരി, നീക്കം ചെയ്തത് 23 കിലോ ഭാരമുള്ള മുഴ