കളിസ്ഥലത്തിന്റെ പരിസരത്ത് കണ്ടു, സംശയം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു

Published : May 15, 2026, 04:56 PM IST
GANJA

Synopsis

കോഴിക്കോട് ഓമശ്ശേരിയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. സമീക്ഷ എന്ന സന്നദ്ധ സംഘടനയുടെ ഭാരവാഹികളാണ് കളിസ്ഥലത്തിന് സമീപം വളർന്നുനിന്ന ചെടികളെക്കുറിച്ച് വിവരം നൽകിയത്.  

കോഴിക്കോട്: പഞ്ചായത്തിന്റെ കീഴിലുള്ള സ്റ്റേഡിയത്തിന സമീപം കുറ്റിക്കാടുകള്‍ക്കിടയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ അധികൃതര്‍ നശിപ്പിച്ചു. കോഴിക്കോട് ഓമശ്ശേരി പഞ്ചായത്തിലാണ് സംഭവം. കളിസ്ഥലത്തിന്റെ പരിസരത്ത് കഞ്ചാവ് ചെടികള്‍ വളരുന്നത് ശ്രദ്ധയില്‍പ്പെട്ട സമീക്ഷ സംഘടനയുടെ ഭാരവാഹികളാണ് വിവരം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും വളര്‍ന്നു വന്ന കഞ്ചാവ് തൈകള്‍ പിഴുതുമാറ്റി നശിപ്പിക്കുകയും ചെയ്തു. കളിസ്ഥലത്തിന്റെ ചുറ്റുമായി കെട്ടിയ കമ്പിവേലിയോട് ചേര്‍ന്ന് കുറ്റിച്ചെടികള്‍ വളര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് കഞ്ചാവ് ചെടികള്‍ നട്ട നിലയില്‍ കണ്ടത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകര്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് സമീക്ഷ സംഘടന ഭാരവിഹികള്‍ അറിയിച്ചു. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ
ശ്രീരാഗിൻ്റെ വിരലിലെ പരിക്ക് കണ്ട സഹോദരി കൈയ്യോടെ പൊക്കി; രാത്രി വീടിനകത്ത് കയറി വീട്ടമ്മയെ വധിക്കാൻ ശ്രമിച്ചയാൾ പിടിയിൽ